രണ്ട് ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം വാമനപുരം ആറ്റിൽ കണ്ടെത്തി


തിരുവനന്തപുരം 

വാമനപുരം ആറ്റിൽ മൃതദേഹം കണ്ടെത്തി.

ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശി

പുരുഷോത്തമ(62)ന്റെ മൃതദേഹമാണ്

കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ

നാട്ടുകാരാണ് മൃതദേഹം ആറ്റിൽ

കണ്ടെത്തിയത്. കല്ലറ മൈലമൂട് ഭാഗത്ത്

ആണ് മൃതദേഹം കണ്ടെത്തിയത്.

പുരുഷോത്തമനെ രണ്ട് ദിവസമായി

കാണാനില്ലന്ന് കാട്ടി ഭാര്യ പാങ്ങോട്

പോലീസിൽ പരാതി നൽകിയിരുന്നു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം

മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്

മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം

ബന്ധുകൾക്ക് വിട്ടുനൽകും. സംഭവത്തിൽ

പൊലീസിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Post a Comment

Previous Post Next Post