നിയന്ത്രണം വിട്ട ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം: ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്



കാസര്‍കോട്: നീലേശ്വരം കാലിച്ചാമരം പരപ്പച്ചാല്‍ തോട്ടിലേക്ക് ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ക്ലീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക് പരിക്ക്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്‍റ് കയറ്റി വന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. കാഞ്ഞങ്ങാട്, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിയുടെ ക്യാബിനിൽ കുടുങ്ങി കിടക്കുകയായിരുന്ന ക്ലീനറെ ക്യാബിൻ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

ലോറി ഡ്രൈവര്‍ മണ്ണാര്‍ക്കാട് കൊറ്റിയോട് താമസിക്കുന്ന കിഴക്കേപറമ്ബില്‍ ഹബീബ് (50) ആണ് മരിച്ചത്.


ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ലോറിയിലുണ്ടായിരുന്ന മണ്ണാര്‍ക്കാട് കൊറ്റിയോട് സ്വദേശി റഹീമിന് (30) പരിക്കേറ്റു. മരിച്ച ഹബീബ് ലോറിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. അഗ്നിസുരക്ഷാസേന എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്

Post a Comment

Previous Post Next Post