വിദ്യാര്‍ത്ഥി ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ച നിലയില്‍


കാസർകോട് 

കുമ്പള: വിദ്യാര്‍ത്ഥിയെ ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള മുജംഗാവ് ക്ഷേത്ര കുളത്തിലാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൂരംബയലിലെ ഗോപാലന്റെയും വസന്തിയുടേയും മകനും മംഗളൂരുവിലെ രണ്ടാംവര്‍ഷ പി.യു.സി വിദ്യാര്‍ത്ഥിയുമായ ശരതി (17)നെയാണ് ശനിയാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രകുളത്തിന് സമീപം വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണും ചെരിപ്പും കണ്ടതിനെ തുടര്‍ന്ന് പരിസരവാസികള്‍ ഉപ്പളയിലെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സെത്തി കുളത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: സാക്ഷാത്, സാക്ഷി.

Post a Comment

Previous Post Next Post