പാലക്കാട്
അലനല്ലൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. മണ്ണാര്‍ക്കാട്(mannarkkad) കാരാകുര്‍ശ്ശി എലമ്ബുലാശ്ശേരി വാക്കടപ്പുറം സ്വദേശികളായ കള്ളിവളപ്പില്‍ വീട്ടില്‍ ഷാജഹാന്‍ (40), സഹോദരപുത്രി ഫസീല (24) എന്നിവരാണ് മരിച്ചത്.
രാവിലെ 7.30 ഓടെയാണ് അപകടം. അലനല്ലൂര്‍ കാട്ടുകുളം മുണ്ടത്തുപള്ളിപ്പടിയിലാണ് വാഹനാപകടമുണ്ടായത്. മണ്ണാര്‍ക്കാട്ടു നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോയ കാറും, എതിര്‍ദിശയില്‍ വന്ന കോഴിലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.