കാസര്‍കോട്: ദേശീയ പാതയില്‍ ഓടോ റിക്ഷയും സ്‌കൂടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മുട്ടത്തോടി കോപ്പ ഹിദായത് നഗറിലെ ഇര്‍ഫാന്‍ മന്‍സിലിലെ ഇബ്രാഹിമിന്റ മകന്‍ മുഹമ്മദ് അശ്‌റഫ് (27) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് മൊഗ്രാല്‍പുത്തൂര്‍ പന്നിക്കുന്നിലാണ് അപകടം. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് ഗുതരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അശ്‌റഫിന്റെ ജീവന്‍ രക്ഷിക്കാനായില്ല.