ആലപ്പുഴ: ആലപ്പുഴ ബെെപ്പാസിലുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. തൃക്കുന്നപ്പുഴ അബ്‌ദുള്‍ ഹക്കീം-നസ്രത്ത് ദമ്ബതികളുടെ മകള്‍ ഫൗസിയ ഹക്കീം (21) ആണ് മരിച്ചത്.
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തൃക്കുന്നപ്പുഴയിലെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം വരികയായിരുന്നു ഫൗസിയ. പുലര്‍ച്ചെ നാലരയോടെയാണ് ഇവര്‍ സഞ്ചരിച്ച ബെെക്ക് അപകടത്തില്‍പ്പെട്ടത്. ഫൗസിയ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.