കണ്ണൂർ മലയാംപടിയില്‍ ബൈക്ക് അപകടത്തില്‍ വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് വെള്ളമുണ്ട പുളിഞ്ഞാല്‍ കോച്ചേരിയില്‍ അഖില്‍ (19) ആണ് മരിച്ചത്. രാവിലെ വയനാട് നിന്നും ഏലപീടികയിലെത്തി തിരിച്ച് വയനാട്ടിലേക്ക് പോകുന്നതിനിടെ മലയാംപടിയില്‍ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഖിലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എറണാകുളത്ത് കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിയാണ് അഖില്‍