ബൈക്കും കാറും കൂട്ടി ഇടിച്ച് വിദ്യാർത്ഥി മരണപ്പെട്ടുകോഴിക്കോട്: തിക്കോടി

പെരുമാൾപുരത്ത് അമൽ

ഹോസ്പിറ്റലിനു സമീപം

വാഹനാപകടത്തിൽ പരിക്കേറ്റ

ബൈക്ക് യാത്രികൻ മരിച്ചു. കീഴൂർ

കുന്നത്ത് അഭിനന്ദ് ആണ് മരിച്ചത്.

പതിനെട്ട് വയസ്സായിരുന്നു.

അപകടത്തിൽ രണ്ടു യുവാക്കൾക്ക്

കൂടി പരിക്കേറ്റു.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ

ബൈക്കിൽ കാറിടിച്ചായിരുന്നു

അപകടം. പരിക്കേറ്റ അഭിനന്ദിനെ

ഉടനെ തന്നെ പ്രാഥമിക ചികിത്സ

നൽകുകയും ശേഷം കോഴിക്കോട്

മെഡിക്കൽ കോളേജ് ആശുപത്രിയിൽ

പ്രവേശിപ്പിക്കുകയുമായിരുന്നു.

ചികിത്സയിലിരിക്കവെയാണ് മരണം.

പയ്യോളിയിൽ നിന്നും തിക്കോടി

ഭാഗത്തേക്ക് യമഹ ബൈക്കിൽ കോഴി

മാലിന്യവുമായി പോകുകയായിരുന്ന

അഭിനന്ദ്. കോഴിക്കോട് നിന്ന് വടകര

ഭാഗത്തേക്ക് പോവുകയായിരുന്ന

ഡ്യൂക്ക് ബൈക്കുമായി വണ്ടി

കൂട്ടിയിടിക്കുകയും സമീപം

നിർത്തിയിട്ടിരുന്ന കാറിൽ

അഭിനന്ദിൻറെ ബൈക്ക് ഇടിച്ച്

വീഴുകയായിരുന്നു. ഇടിയുടെ

ആഘാതത്തിൽ

തകർന്നു.


അപകടത്തിൽ പരിക്കേറ്റ അഴിയൂർ

സ്വദേശികളായ രാഹുൽ (23), ആഗ്നേയ്

(23) എന്നിവരെ പയ്യോളിയിലെ സ്വകാര്യ

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബാബു

സവിത ദമ്പതികളുടെ മകനാണ്

അഭിനന്ദ്. സഹോദരി:

അനു നന്ദ.

Post a Comment

Previous Post Next Post