തിരുവനന്തപുരം: ഒരു വര്‍ഷത്തിനുള്ളില്‍ റോഡപകടങ്ങളില്‍ മരിച്ചത് 3802 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
ചരക്ക് ലോറികള്‍ ഉണ്ടാക്കിയ 2,798 അപകടങ്ങളില്‍ 510 പേരാണ് മരിച്ചത്. 2,076 പേര്‍ക്ക് ഗുരുതരമായും 942 പേര്‍ക്ക് സാരമായും പരിക്കേറ്റു. 8208 കാല്‍നടയാത്രക്കാര്‍ക്ക് അപകടമുണ്ടായി. അതില്‍ 1000 പേരും മരിച്ചു.