വയനാട്ടില്‍ ഇന്നു പുലര്‍ച്ചെയാണ് ഏറ്റവുമൊടുവിലെ അപകടം നടന്നത്.കോഴിക്കോട്- ബാംഗ്ലൂര്‍ സ്വിഫ്റ്റ് ബസാണ് തോല്‍പെട്ടിക്ക് സമീപം അപകടത്തില്‍പ്പെട്ടത്.വാഹനം റോഡരികിലെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചുകയറുകയായിരുന്നു.കണ്ടക്ടറിനും മൂന്ന് യാത്രക്കാര്‍ക്കും നിസ്സാര പരിക്കേറ്റു.വാഹനത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.മറ്റൊരു ബസ്സ് എത്തിച്ചാണ് യാത്ര തുടര്‍ന്നത്.
പകരം ഏര്‍പ്പെടുത്തിയ ബസ്സ് എത്താന്‍ വൈകിയതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു അപകടകാരണത്തക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മാനേജ്മെന്‍റ് അറിയിച്ചു
