കോട്ടയം: മണർകാട് വടവാതൂരിൽ
സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി
ഇടിച്ചുണ്ടായ അപകടത്തിൽ
പരിക്കേറ്റത് ഓട്ടോഡ്രൈവർക്കും
കുടുംബത്തിനും.
ഓട്ടോഡ്രൈവറായ നാട്ടാശ്ശേരി
അയ്മനത്ത്പുഴ വെട്ടേറ്റ് വീട്ടിൽ
ബിജു(42)വിനും ഭാര്യയ്ക്കും,
കുട്ടിക്കുമാണ് പരിക്കേറ്റത്. ഇവരെ
അപകടത്തിനു ശേഷം സമീപത്തെ
സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ബിജുവിനെ കോട്ടയം മെഡിക്കൽ
കോളേജിലും എത്തിച്ചു.
മണർകാട് നിന്നും കോട്ടയം
ഭാഗത്തേയ്ക്കു വന്ന സ്വകാര്യ ബസ്
എതിർ ദിശയിലെത്തിയ
ഓട്ടോറിക്ഷയുമായി
കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിനുശേഷം ഓട്ടോയിൽ
കുടുങ്ങിയ ബിജുവിനാണ്
നാട്ടുകാരാണ് പുറത്തെടുത്ത്
ആശുപത്രിയിലെത്തിച്ചത്.
ഇടിയിൽ മുൻഭാഗം
തകർന്നതോടെ അരയ്ക്ക് താഴെ
വാഹനത്തിനുള്ളിൽ
കുടുങ്ങിപ്പോയ ബിജുവിനെ ഓട്ടോ
പൊളിച്ചാണ് ഏറെ ശ്രമകരമായി
പുറത്തെടുത്തത്. കാലുകൾ
ഒടിഞ്ഞിട്ടുണ്ട്.