രണ്ട്ദിവസം മുന്‍പ് കാണാതായ പതിനെട്ടുകാരനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി



കൊല്ലം കൊട്ടാരക്കരയില്‍ 2 ദിവസം മുന്‍പ് കാണാതായ പതിനെട്ടുകാരനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

വല്ലം സ്വദേശി വിഷ്ണുലാലാണ് മരിച്ചത്. കൊട്ടാരക്കര വല്ലത്ത് റബര്‍ തോട്ടത്തിനോട് ചേര്‍ന്നുളള പാറമടയിലെ കുളത്തിലാണ് വിഷ്ണുലാലിന്റെ മൃതദേഹം കണ്ടെത്തിയത്.


രണ്ടു ദിവസം മുന്‍പാണ് വിഷ്ണുലാല്‍ വീടു വിട്ടിറങ്ങിയത്. വിഷ്ണുലാലിനെതിരെ ഇവരുടെ ബന്ധവായ സ്ത്രീ ഒരാഴ്ച മുന്‍പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടിലെ മരുന്നും മറ്റും കാണുന്നില്ലെന്നായിരുന്നു പരാതി. ഇതിന്റെ പേരില്‍ വിഷ്ണുവിന്റെ അച്ഛനില്‍ നിന്ന് പോലീസ് വിവരങ്ങള്‍ തേടിയിരുന്നു.


ബന്ധുക്കള്‍ തമ്മിലുളള വിരോധത്തിന്റെ പേരിലുളള വ്യാജ പരാതിയാണ് വിഷ്ണുവിനെതിരെ ഉണ്ടായതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തെറ്റായ പരാതിയുടെ പേരില്‍ അച്ഛനെ പോലീസ് ചോദ്യംചെയ്തത് വിഷ്ണുലാലിന് മനോവിഷമമുണ്ടാക്കിയിരുന്നു.


മൊബൈല്‍ഫോണും പണവുമൊക്കെ വീട്ടില്‍ വച്ചിട്ടാണ് വിഷ്ണു വീട് വിട്ടിറങ്ങിയത്. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്‍ രാത്രി വീട്ടിലെത്തിയപ്പോഴാണ് മകനെ കാണാനില്ലെന്ന് മനസിലാക്കി പോലീസില്‍ അറിയിക്കുകയായിരുന്നു. അച്ഛന് മകനും മാത്രമായിരുന്നു വീട്ടില്‍ താമസം.

Post a Comment

Previous Post Next Post