കോട്ടക്കല്‍: കോഴിക്കോട് പന്തീരങ്ങാടിയില്‍ മിനിലോറിയും സ്കോര്‍പ്പിയോ കാറും കൂട്ടിയിടിച്ച് എടരിക്കോട് സ്വദേശി മരിച്ചു
എടരിക്കോട് പുതുമ്ബറമ്ബ് എടക്കണ്ടന്‍ മൂസയാണ് (36) മരിച്ചത്.
മൂസ സഞ്ചരിച്ച പച്ചക്കറി എടുക്കാന്‍ പോവുകയായിരുന്ന മിനിലോറിയും സ്കോര്‍പ്പിയോ കാറും കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു അപകടം.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ വളാഞ്ചേരി സ്വദേശിയായ ഡ്രൈവറും മൂസയും മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരണം. എടക്കണ്ടന്‍ മുഹമ്മദ് ഹസ്സന്റെയും പാത്തുമ്മുവിന്റെയും മകനാണ്. ഭാര്യ: സുഹ്റാബി. കൈക്കുഞ്ഞടക്കം നാലു മക്കളുമുണ്ട്.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
