കോഴിക്കോട്
മാവൂര്‍-കൂളിമാട് റോഡില്‍ എളമരത്ത് സ്വകാര്യ ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്.
എളമരം ഈര്‍ച്ചമില്ലിനു സമീപത്തെ വളവില്‍ ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് അപകടം.
അരീക്കോട് നിന്നും മാവൂര്‍ വഴി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കൊളക്കാടന്‍ ബസ് മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ പിന്നോട്ടേക്ക് തിരിഞ്ഞ മിനിലോറി പിന്നിലുണ്ടായിരുന്ന ബുള്ളറ്റിലും ഇടിച്ചു.
പരിക്കേറ്റ ബസ് യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
