തെങ്ങു വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചുകോഴിക്കോട്: മെഡിക്കല്‍ കോളജ് ക്യാംപസ് റോഡില്‍ തെങ്ങു വീണ് പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ഗവ. നഴ്‌സിങ് കോളജ് ജീവനക്കാരി ലിസിയുടെ മകന്‍ അശ്വിന്‍ തോമസാണ് മരിച്ചത്. 20 വയസായിരുന്നു.

ഇന്നലെ രാത്രി മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മരിച്ചത്.

സ്വിഗ്ഗിയിലെ ജീവനക്കാരനായിരുന്നു. ഗവ. മെഡിക്കല്‍ കോളജ് ക്യാംപസിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്.

ഇതു വഴി വന്ന മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അപകടം കണ്ടത്. ഇവര്‍ ഉടനെ അത്യാഹിത വിഭാഗത്തിലെത്തിക്കുകയായിരുന്നു

Post a Comment

Previous Post Next Post