കര്‍ണാടകയിലെ കടബയില്‍ കാര്‍ നിയന്ത്രണം വിട്ട് കുത്തിയൊലിക്കുന്ന പുഴയിലേക്ക് മറിഞ്ഞ് മലയാളികൾ അടക്കം രണ്ട് പേരേ കാണാതായി



കര്‍ണാടകയിലെ കടബയില്‍ കാര്‍ നിയന്ത്രണം വിട്ട് കുത്തിയൊലിക്കുന്ന പുഴയിലേക്ക് മറിഞ്ഞ് മഞ്ചേശ്വരം-വിട്‌ള സ്വദേശികളായ യുവാക്കളെ കാണാതായി

മഞ്ചേശ്വരം സ്വദേശി ധനുഷ് (21), ബന്ധുവായ വിട്‌ള കുണ്ടടുക്ക സ്വദേശി ധനുഷ് (26) എന്നിവരെയാണ് ഒഴുക്കില്‍ പെട്ട് കാണാതായത്.
ദക്ഷിണ കന്നഡ ജില്ലയിലെ കടബ താലൂകില്‍ കാണിയൂരിന് സമീപം ബൈത്തടുക്കയിലാണ് സംഭവം. പുത്തൂര്‍-സുബ്രഹ്‌മണ്യ പാതയിലെ ബൈത്തടുക്കയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുകിടക്കുന്ന ദൃശ്യം സമീപത്തെ മസ്ജിദിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു. കാര്‍ കരക്കെത്തിച്ചെങ്കിലും ഒഴുക്കില്‍ പെട്ട രണ്ട് പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിട്‌ളയിലെ ധനുഷിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ ഇരുവരും സഞ്ചരിക്കുമ്ബോള്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.

Post a Comment

Previous Post Next Post