ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ് അഭിഭാഷകന് ദാരുണാന്ത്യം



കാസര്ഗോഡ്ഭാര്യക്കും കുടുംബാംഗങ്ങള്ക്കുമൊപ്പം മൂകാംബിക ദര്ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അഭിഭാഷകന് ട്രെയിനില് നിന്നും പുറത്തേക്ക് തെറിച്ചു വീണ് മരിച്ചു.

തൃശൂര് മണിത്തറയിലെ അഡ്വ. കെ.ആര് വല്സന് (78) ആണ് മരിച്ചത്. ഉദുമ ഓവര് ബ്രിഡ്ജിന് സമീപം തിങ്കളാഴ്ച പുലര്ച്ചെയാണ് അപകടം.


മഡ്ഗാവ് എറണാകുളം എക്സ്പ്രസില് നിന്നുമാണ് അപകടമുണ്ടായത്. ശുചിമുറിയിലേക്ക് പോകുന്നതിനിടെ അബദ്ധത്തില് വീണതാകാമെന്ന് കരുതുന്നു. ബേക്കല് എസ്‌ഐ എം രജനീഷിന്റെ നേതൃത്വത്തില് അന്വേഷിച്ചതില് മൃതദേഹം പാളത്തിനരികില് കണ്ടെത്തുകയായിരുന്നു. മൃതദേഹം ജനറല് ആശുപത്രിയിലേക്ക് മാറ്റി


Post a Comment

Previous Post Next Post