കൊച്ചി: എറണാകുളത്ത് നടു റോഡിൽ യുവാവ് ആത്മഹത്യ ചെയ്തു. കല്ലൂരിലെ ദേശാഭിമാനി ജംങ്ഷനിലാണ് സംഭവം. കത്തികൊണ്ട് കഴുത്തിനും കൈക്കും മുറിവേൽപ്പിക്കുകയായിരുന്നു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യക്ക് കാരണം എന്താണെന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണ്.
വൈകിട്ട് 5.15 ഓടെയാണ് സംഭവം. കഴുത്തിനും കൈയിലും മറിവേറ്റ് യുവാവ് കുറച്ച് നേരം സംഭവ സ്ഥലത്ത് നിൽക്കുകയും പെട്ടെന്ന് ബോധരഹിതനായി വീഴുകയുമായിരുന്നു. ഉടൻ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
