തമിഴ് നാട്സ്വദേശിയും ഏങ്ങണ്ടിയൂര്‍ സ്വദേശി പ്രകാശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ‘അമ്പാടി കണ്ണന്‍’ എന്ന ബോട്ടിലെ തൊഴിലാളിയുമായ സുരേഷ് (34)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.
ഇന്നലെ രാത്രി 9.30 ഓടെ ഏങ്ങണ്ടിയൂര്‍ ഹാര്‍ബറില്‍ ബോട്ടിലേക്ക് മത്സ്യബന്ധന ഉപകരണങ്ങള്‍ കയറ്റുന്നതിനിടയില്‍ സുരേഷ് അബദ്ധത്തില്‍ പുഴയിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് ഇന്നലെ പുഴയിൽ തിരിച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് തൃശൂരിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ, സ്‌കൂബ ഡൈവിങ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കരയ്ക്കെത്തിച്ച മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
