ആലപ്പുഴ ചെങ്ങന്നൂര്‍: മുളക്കുഴയില്‍ മൂന്നു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു
ശ്രീകാന്തിന്റെ കാറും എതിരെയെത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നു. പിറവത്തുനിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എതിര്‍ ദിശയിലേക്കു തിരിഞ്ഞ ശ്രീകാന്തിന്റെ കാറില്‍ പിന്നാലെ വന്ന മറ്റൊരു കാറും ഇടിച്ചു. മൂന്നു കാറുകളും സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നതെന്നു പൊലീസ് പറഞ്ഞു.
