കനത്ത മഴയിൽ തെങ്ങ് വീണ് വയോധികക്ക് ദാരുണാന്ത്യം.



കണ്ണൂർ-ചക്കരക്കൽ കൊച്ചമുക്ക്

റോഡിൽ കനത്ത മഴയിൽ തെങ്ങ് വീണ്

വയോധികക്ക് ദാരുണാന്ത്യം.

കണയന്നൂർ ശ്രീധരൻ പീടികക്ക് സമീപം

പുഞ്ചയിൽ ഹൗസിൽ റാബിയ (65)

ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് 5.30നാണ് സംഭവം.

ചക്കരക്കൽ ആശുപത്രി കൊച്ചമുക്ക്

റോഡിൽ കൂടി നടന്ന്

പോവുകയായിരുന്ന റാബിയയുടെ

ദേഹത്ത് സമീപത്തെ പറമ്പിൽ നിന്ന്

തെങ്ങ് പൊട്ടി വീഴുകയായിരുന്നു.

നാട്ടുകാർ ഉടൻ ചക്കരക്കല്ലിലെ

സ്വകാര്യ ആശുപത്രിയിൽ

എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post