വടപുറത്ത് ബൈക്ക് അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാന്‍ മുന്നിട്ടിറങ്ങി രാഹുല്‍ ഗാന്ധി



 ബൈക്ക് അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാന്‍ മുന്നിട്ടിറങ്ങി രാഹുല്‍ ഗാന്ധി

മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് വഴിയിൽ വീണു കിടന്ന ആൾക്ക് പ്രാഥമിക ചികിത്സ നൽകാനും ആശുപത്രിയിൽ എത്തിക്കാനും നേതൃത്വം നൽകി രാഹുൽ ഗാന്ധി. വണ്ടൂരിലെ പൊതുപരിപാടി കഴിഞ്ഞ് രാഹുൽ ഗാന്ധി ഗസ്റ്റ് ഹൗസിലേക്ക്  പോകും വഴിയാണ് വടപുറത്ത് ഒരാൾ ടൂവീലർ അപകടത്തിൽപെട്ടത് കാണുന്നത്.


വടപുറം സ്വദേശി അബൂബക്കർ എന്നയാൾക്കാണ് പരിക്കേറ്റത്. ബൈക്കിടിച്ചാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ രാഹുൽ ഗാന്ധി വാഹനത്തിൽ നിന്നും ഇറങ്ങി. വിവരങ്ങള്‍ അന്വേഷിച്ച ശേഷം തന്‍റെ വാഹനവ്യൂഹത്തിലെ ആംബുലൻസ്  വിളിച്ചു വരുത്തി  പരിക്കേറ്റയാളെ ആശുപത്രിയിലേക്കയക്കുകയായിരുന്നു.



Post a Comment

Previous Post Next Post