ചമ്രവട്ടം പാലത്തിൽ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു

 


മലപ്പുറം തിരൂർ:ചമ്രവട്ടം പാലത്തിന്റെ

നടപ്പാതയിൽ കയറി ഓട്ടോറിക്ഷ മറിഞ്ഞ് 

യുവാവ് മരിച്ചു.പുതുപ്പള്ളി

സ്വദേശി അച്ചിപ്ര വളപ്പിൽ

നൗഫൽ (40) ആണ് മരണപ്പെട്ടത്.പുറത്തൂർ ഭാഗത്ത്

നിന്നും നരിപ്പറമ്പ് ഭാഗത്തേക്ക്

പോവുകയായിരുന്ന നൗഫൽ

ഓടിച്ചിരുന്ന ഓട്ടോ ഇടതു

വശത്തെ നടപ്പാതയിൽ തട്ടി

മറിയുകയായിരുന്നു.ശനിയാഴ്ച

രാവിലെ 7.30നാണ് അപകടം

നടന്നത്. വീഴ്ചയിൽ ഓട്ടോയുടെ

അടിയിൽപ്പെട്ട നൗഫലിന്

തലക്കും നെഞ്ചിനും സാരമായി

പരിക്കേറ്റിരുന്നു.തുടർന്ന്

കോട്ടക്കലിലെ സ്വകാര്യ

ആശുപത്രിയിൽ എത്തിച്ച്

അടിയന്തര ചികിത്സ


നൽകിയിരുന്നെങ്കിലും ഉച്ചക്ക് 12മണിയോടെ

മരണപ്പെടുകയായിരുന്നു  .ഓട്ടോയിലുണ്ടായിരുന്ന ശിഹാബ് റിയാസ് എന്നീ 

രണ്ടു പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

Post a Comment

Previous Post Next Post