വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റു വീട്ടമ്മ മരിച്ചു



പത്തനംതിട്ട: മലയാലപ്പുഴയില്‍ സമീപവാസിയുടെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ വീട്ടമ്മ മരിച്ചു. വള‌ളിയാനി ചരിവുപുരയിടത്തില്‍ ശാന്തമ്മ എബ്രഹാം(63) ആണ് മരിച്ചത്.

വിറക് ശേഖരിക്കാന്‍ പോയ ഭാര്യ മടങ്ങിവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ ഭര്‍ത്താവാണ് സമീപവാസിയുടെ പുരയിടത്തില്‍ ശാന്തമ്മ ഷോക്കേറ്റ് കുരുങ്ങിക്കിടക്കുന്നത് കണ്ടത്. വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. 5.30നാണ് വിറക് ശേഖരിക്കാന്‍ ശാന്തമ്മ പോയത്.


വൈദ്യുതി വേലിയില്‍ കുരുങ്ങിയ ശാന്തമ്മയെ രക്ഷിക്കാന്‍ ശ്രമിക്കവെ ഭര്‍ത്താവ് എബ്രഹാം തോമസിനും ഷോക്കേ‌റ്റു. ശാന്തമ്മയുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മലയാലപ്പുഴ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സന്തോഷ് തോമസ്, മിനി തോമസ് എന്നിവരാണ് ശാന്തമ്മയുടെ മക്കള്‍. റെനി എബ്രഹാം ആണ് മരുമകന്‍.

Post a Comment

Previous Post Next Post