മൂവാറ്റുപുഴ സംസ്ഥാന ഹൈവേയില്‍ റാന്നിക്ക് സമീപം ഉതിമൂട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരണപ്പെട്ടു അഞ്ചു പേര്‍ക്ക് പരുക്കേറ്റു



റാന്നി : അല്‍പ്പം മുന്‍പ് പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന ഹൈവേയില്‍ റാന്നിക്ക് സമീപം ഉതിമൂട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു 

ഈട്ടിച്ചുവട് മാലിപ്പറമ്ബില്‍ സിജോ (18), അയല്‍വാസിയും റാന്നി സ്റ്റേഷന്‍ എഎസ്‌ഐയുമായ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ഈട്ടിച്ചുവട് മരോട്ടി പതാലില്‍ യദുകൃഷ്ണന്‍(18) എന്നിവരാണ് മരിച്ചത്.


അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. പത്തനംതിട്ടയില്‍ ഒരു ചടങ്ങില്‍ പെങ്കടുക്കുന്നതിന് വേണ്ടി പോവുകയായിരുന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പിന്‍സീറ്റിലിരുന്ന സിജോയും യദുവും വാഹനത്തിന്റെ ചില്ല് തകര്‍ന്ന് തെറിച്ച്‌ സമീപത്തെ പറമ്ബില്‍ വീണു.


വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് രണ്ടു പേര്‍ കൂടി അപകടത്തില്‍പ്പെട്ടുവെന്ന് മനസിലായത്. ഇവരെ ഉടന്‍ തന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടി ഉപരി പഠനത്തിന് തയ്യാറെടുത്തിരിക്കുകയായിരുന്നു യദു കൃഷ്്ണന്‍.

Post a Comment

Previous Post Next Post