മീൻ പിടിക്കാനിറങ്ങിയ യുവാവ് പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായി



മീൻ പിടിക്കാനിറങ്ങിയ യുവാവ് ദേവിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ടു. മച്ചിപ്ലാവ് കളത്തിപറമ്പിൽ തങ്കന്റെ മകൻ അഖിൽ ( 22) ആണ് ഒഴുക്കിൽപ്പെട്ടത്. ഇന്ന് വൈകിട്ട് 6 മണിയോടെ അഖിലും 3 സുഹൃത്തുക്കളും ചേർന്നാണ് മീൻ പിടിക്കാൻ ഇറങ്ങിയത്. തിരത്ത് നിന്നും ബാലൻസ് തെറ്റി പുഴയിൽ വീണ അഖിൽ കുത്തൊഴുക്കിൽ അകപ്പെടുകയായിരുന്നെന്നാണ് ഒപ്പമുണ്ടായിരുന്നവർ അടിമാലി പൊലീസിൽ അറിയിച്ചിട്ടുള്ളത്. ഉടൻ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. രാത്രി 8 മണി വരെ തിരിച്ചിൽ നടത്തി. തുടർന്ന് ശക്തമായ ഒഴുക്കും മഴയും മൂലം തിരച്ചിൽ നിർത്തി. നാളെ രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.


Post a Comment

Previous Post Next Post