ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

 


മലപ്പുറം ദേശീയപാത 66 കൂരിയാടിനും കുളപ്പുറത്തിനും ഇടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു പരിക്കേറ്റവരെ തിരൂരങ്ങാടി MKH ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു  തൃശ്ശൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു കാറും എയർപോർട്ടിൽ നിന്നും തിരിച്ചു പോവുകയായിരുന്നു കാറുമാണ് അപകടത്തിൽപ്പെട്ടത്

ഇന്ന് രാവിലെ 10:30ഓടെ ആണ് അപകടം


കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പോയി തിരിച്ചു വരുന്ന, എടപ്പാള്‍ സ്വദേശികള്‍ സഞ്ചരിച്ച വാഹനം ,മറ്റൊരു വാഹനവുമായി കൂട്ടി ഇടിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപെട്ടിരുന്നു..

,ആക്സിഡന്റ് റെസ്ക്യൂ,കെ ഇ ടി,വേങ്ങര പോലീസ് ഇടപെട്ട് ഗതാഗതം തടസ്സം നീക്കി.

സാരമായി പരിക്കേറ്റ ഷമീമിനെയും,നിസാര പരിക്കുകളോടെ ആമീന്‍,നദീര്‍ എന്നീ എടപ്പാള്‍ സ്വാദേശികളെ തിരൂരങ്ങാടിയിലെ സ്വാകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post