നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് പൊന്നാനി മുക്കാടി സ്വദേശി മരിച്ചു



ആലുവ പറവൂർ കവല ജംഗ്ഷനിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു. പൊന്നാനി മുക്കാടി സ്വദേശി അബ്ദുൽ മനാഫാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് അപകടമുണ്ടായത്. പറവൂർ കവല ജംഗ്ഷൻ സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ചു കയറുകയായിരുന്നു.അപകടത്തിൽ തലക്ക് പരുക്കേറ്റ അബ്ദുൽ മനാഫിനെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് പരുക്ക് ഗുരുതരമായതിനാൽ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അബ്ദുൽ മനാഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post