നിര്‍ത്തിയിട്ട ഗുഡ്സിന് പിന്നില്‍ പിക്കപ്പ് ഇടിച്ച് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്



കോഴിക്കോട് 

കൊടുവള്ളി: നിര്‍ത്തിയിട്ട ഗുഡ്സിന് പിന്നില്‍ പിക്കപ്പ് ഇടിച്ച് മറിഞ്ഞു. ദേശീയ പാതയില്‍ കൊടുവള്ളി വാവാട് ഇരുമോത്ത് മദ്രസക്ക് മുന്നില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.


ഗുഡ്സ് ഓട്ടോ റോഡരികില്‍ നിര്‍ത്തി മറ്റൊരാളുമായി സംസാരിക്കുന്നതിനിടെ കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ഗുഡ്സിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ഇരു വാഹനങ്ങളും റോഡിലേക്ക് മറിഞ്ഞു
ഇരു വാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇവരെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post