മാവൂര്‍ ചാലിപ്പാടത്ത് മീന്‍പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു



കോഴിക്കോട് മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് മലപ്രം സ്വദേശി ഷാജു മരിച്ചു. ഇന്നലെ രാത്രി 11 മണിക്ക് മീന്‍പിടിക്കുന്നതിനിടെയായിരുന്നു അപകടം. നെല്‍കൃഷിയും വാഴകൃഷിയുമെല്ലാം ചെയ്യുന്ന പ്രദേശമാണ് ചാലിപ്പാടം. കഴിഞ്ഞ കുറച്ചു ദിവസമായി കോഴിക്കോട്ട് കനത്ത മഴയാണ്.


അതിന്റെ ഭാഗമായി മാവൂരിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ഈ വെള്ളക്കെട്ടിലൂടെ പോകുന്നതിനിടയിലാണ് തോണി മറിഞ്ഞ് അപകടം സംഭവിക്കുന്നത്. രണ്ടു പേരും തോണി മറിഞ്ഞ് ചാലപ്പാടത്ത് വീണു. പക്ഷേ സുഹൃത്ത് നീന്തി രക്ഷപെട്ടു. ഷാജു തോണിയുടെ അടിയില്‍പ്പെട്ടു. തുടര്‍ന്ന് നാട്ടുകാരെത്തി രക്ഷപ്പെടുത്തി കോഴിക്കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു


Post a Comment

Previous Post Next Post