ഇടുക്കി ശല്യാംപാറയില്‍ ഉരുള്‍പൊട്ടല്‍ ഒരു വീട് പൂര്‍ണമായുംതകർന്നു 12 വീടുകള്‍ അപകട ഭീഷണിയിലാണെന്നാണ് വിവരം



തൊടുപുഴ:  ഇടുക്കി ജില്ലയിലെ വെള്ളത്തൂവല്‍ ശല്യാംപാറയില്‍ ഉരുള്‍പൊട്ടല്‍. വള്ളിമുഠത്തില്‍ പങ്കജാക്ഷി ബോസിന്റെ വീട് പൂര്‍ണമായും വല്ലനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും തകര്‍ന്നു

സംഭവസമയത്ത് രണ്ട് വീട്ടടുകളിലും ആളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയത്.

അതേസമയം, പ്രദേശത്തെ 12 വീടുകള്‍ അപകട ഭീഷണിയിലാണെന്നാണ് വിവരം. ഉരുള്‍പൊട്ടലില്‍ കല്ലാര്‍ കുട്ടിവെള്ളത്തൂവല്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. രാവിലെ എട്ട് മണിയോടെ നാട്ടുകാരുടെ സഹായത്തോടെ മണ്ണ് നീക്കം ചെയ്താണ് ഗതാഗതം പുനരാരംഭിച്ചത്. റോഡില്‍ പാര്‍ക് ചെയ്തിരുന്ന എട്ട് ബൈകുകള്‍ക്ക് കേടുപാടുണ്ടായതായും വിവരമുണ്ട്.

Post a Comment

Previous Post Next Post