വേങ്ങര കുറ്റളൂരിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; പെൺകുട്ടിക്ക് ദാരുണാന്ത്യം

 


വേങ്ങര: കുറ്റളൂർ ഖലീജ്  ഓഡിറ്റോറിയത്തിന് സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് 18 വയസ്സുകാരി മരണപ്പെട്ടു. ചെമ്മാട് സ്വദേശിനി ഫാത്തിമ ജുനൈനയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചെമ്മാട് കുമ്പംകടവ് സ്വദേശി ഉസൈൻ പി.പി.ക്ക് ഗുരുതരമായി പരിക്കേറ്റു.


​ഞായറാഴ്ച വൈകുന്നേരം 5:30-ഓടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഉസൈനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പിന്നിൽ യാത്ര ചെയ്തിരുന്ന യുവതി റോഡിലേക്ക് തെറിച്ചുവീണു. ഇവരുടെ തലയിലൂടെ പിന്നിലെത്തിയ കാർ കയറിയിറങ്ങി തൽക്ഷണം മരിച്ചു

Post a Comment

Previous Post Next Post