ആലുവ: ദേശീയപാതയില്‍ ബസും ലോറികളും കൂട്ടിയിടിച്ച് 25 യാത്രക്കാര്‍ക്ക് പരിക്ക്. വ്യാഴാഴ്ച്ച രാവിലെ ആറു മണിയോടെ ആലുവ മുട്ടം തൈക്കാവ് കവലയിലായിരുന്നു അപകടം
ആലുവയില്‍ നിന്ന് തൃപ്പൂണിതുറക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റി കൊണ്ടിരിക്കുമ്ബോള്‍ അതിനു പുറകെ മത്സ്യം കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മുന്നില്‍ നിര്‍ത്തിയിരുന്ന ട്രെയിലര്‍ ലോറിയില്‍ ഇടിച്ചു. ഇടിയില്‍ ബസിന്‍്റെ മുന്‍വശവും പുറകുവശവും തകര്‍ന്നു. നാട്ടുകാരും അഗ്നിശമന സേനയും എത്തി ആളുകളെ ആലുവയിലെയും കളമശേരിയിലേയും ആശുപത്രികളില്‍ എത്തിച്ചു.
മുട്ടം തൈക്കാവില്‍ നിത്യേന അപകടങ്ങളുണ്ടാകുന്നുണ്ട്. റോഡിന്‍്റെ വീതി കുറവും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമാണ് അപകടങ്ങള്‍ക്ക് കാരണം.


