കാസർകോട് ചെറുവത്തൂര്‍: ദേശീയപാതയിലെ മട്ടലായിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു.
ഉപ്പള സ്വദേശി അനീസ്(50), ഫൗസിയ(38), മംഗളൂരു സ്വദേശിനി റിമ(20), മൊഗ്രാല്‍ സ്വദേശികളായ നസീമ( 45), ആദില്‍(16), മിദ(14) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ മംഗളൂരുവിലെയും കണ്ണൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് എതിരേ വന്ന കാറിലിടിച്ചത്.