പത്തനംതിട്ട: കാര്‍ ഒഴുക്കില്‍പ്പെട്ട് മൂന്നു പേർ മരിച്ചു. തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്താണ് സംഭവം.



 പത്തനംതിട്ട പുറമറ്റത്ത് തോട്ടിലേക്ക് കാര്‍ മറിഞ്ഞു. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന കാറിലുള്ളവരെ രക്ഷപെടുത്താന്‍ കഴിഞ്ഞിട്ടില്ല.

ഇരവിപേരൂര്‍ വെണ്ണിക്കുളം റോഡില്‍ പുറമറ്റം പെട്രോള്‍ പമ്ബിനോട് ചേര്‍ന്നാണ് കാര്‍ തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു


ഇന്ന് രാവിലെ 7.30നായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമം തുടങ്ങി. മണിമല ആറിന്റെ സമീപത്താണ് സംഭവം നടന്നത്. കനത്ത മഴയെ തുടര്‍ന്ന് ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. തോട്ടിലും വെള്ളം നിറഞ്ഞു കിടക്കുന്നു.


ഒരു ബസിനെ ഓവര്‍ടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെയാണ് മാരുതി ആള്‍ട്ടോ കാര്‍ അപകടത്തില്‍പ്പെട്ടത്. മഴ ശക്തമായതിനാല്‍ തോട്ടില്‍ വലിയ തോതില്‍ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. 20 മിനിറ്റോളം കാര്‍ വെള്ളത്തില്‍ ഒഴുകി മുന്നോട്ട് പോയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Post a Comment

Previous Post Next Post