ഞായറാഴ്‌ച വൈകിട്ടോടെയാണ് മലപ്പുറം മലയോര മേഖലയില്‍ കനത്ത മഴ രൂപപ്പെട്ടത്. ഈ സാഹചര്യത്തിലാണ് പുഴകളും തോടുകളും കരകവിഞ്ഞത്
മലപ്പുറം: ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. വിവധയിടങ്ങളിലെ പുഴകളും തോടുകളും കരകവിഞ്ഞു. കാളികാവ് ജങ്‌ഷനില്‍ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
മലപ്പുറം മലയോര മേഖലയില്‍ കനത്ത മഴ
ഞായറാഴ്‌ച വൈകിട്ട് ഒരു മണിക്കൂറിലധികം അതിതീവ്ര മഴയാണ് ജില്ലയിലുണ്ടായത്. വിവിവധയിടങ്ങളില്‍ ജനവാസ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. കൃഷിയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ചാഴിയോട് പാലത്തിന് സമീപത്ത് ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് പുഴ ഗതിമാറി ഒഴുകി.