സ്കൂളിലേക്ക് പോകുന്നതിനിടെ ശക്തമായ കാറ്റിൽ തെങ്ങ് ദേഹത്തേക്ക് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്



കോഴിക്കോട് : കോഴിക്കോട് വടകരയിൽ ശക്തമായ കാറ്റിൽ തെങ്ങ് ദേഹത്തേക്ക് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ദയാഞ്ജലി, അവന്തിക എന്നിവർക്കാണ് പരിക്കേറ്റത്. പുതിയാപ്പിൽ നിന്ന് സ്കൂളിൽ പോവുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുട്ടികളെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.


Post a Comment

Previous Post Next Post