കോഴി​ക്കോട്​ സ്വദേശിയായ യുവാവ്സുഹൃത്തുക്കള്‍ക്കൊപ്പം​ സ്വമ്മിങ്​ പൂളില്‍ കുളിക്കുന്നതിനിടെ ബഹ്‌റൈനിൽ മുങ്ങിമരിച്ചു



മനാമ: സ്വിമ്മിങ്​ പൂളില്‍ കുളിക്കുന്നതിനിടെ കോഴി​ക്കോട്​ സ്വദേശി മുങ്ങിമരിച്ചു. പയ്യോളി മൂന്നുകുണ്ടന്‍ചാലില്‍ സജീവന്‍റെ മകന്‍ സിദ്ധാര്‍ഥ്​ (27) ആണ്​ മരിച്ചത്​.

സല്ലാഖിലെ സ്വമ്മിങ്​ പൂളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന്​ മണിയോടെയാണ്​ സംഭവം.


സുഹൃത്തുക്കള്‍ക്കൊപ്പം​ സ്വമ്മിങ്​ പൂളില്‍ എത്തിയ സിദ്ധാര്‍ഥ്​ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു എന്നാണ്​ വിവരം. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഡെലിവറിമാനായി ജോലി ചെയ്യുന്ന സിദ്ധാര്‍ഥ്​ അവധി കഴിഞ്ഞ്​ ഈ മാസം ഒന്നിനാണ്​ നാട്ടില്‍ നിന്ന്​ തിരിച്ചെത്തിയത്​. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ്​ ​മോര്‍ച്ചറിയില്‍. ഷേര്‍ളിയാണ്​ മാതാവ്​. ഭാര്യ: മമത. രണ്ട്​ വയസുള്ള മകനുണ്ട്​.

Post a Comment

Previous Post Next Post