റോഡില്‍ വെള്ളക്കെട്ടായതിനാലാൽ റെയിൽ പാലത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ വരുന്നത് കണ്ടു തൊട്ടിലേക്ക് ചാടിയ ഒരു യുവതി മരണപ്പെട്ടു ഒരാൾക്ക് പരിക്ക്



തൃശൂർ: ചാലക്കുടിയിൽ ട്രെയിൻ വരുന്നത് കണ്ട് റെയിൽ പാലത്തിൽ നിന്ന് താഴെ തോട്ടിലേക്ക് ചാടിയ രണ്ടു യുവതികളിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. ചാലക്കുടി റെയിൽവേ സ്റ്റേഷന് തൊട്ടടുത്തുള്ള പാലക്കുഴിപ്പാലത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. വി.ആർ.പുരം തൊറാപ്പടി ദേവീകൃഷ്ണ ശ്രീജിത്ത് (28) ആണ് മരിച്ചത്. കൂടെയുണ്ടായ ചെമ്പോത്ത്പറമ്പിൽ ഫൗസിയ(40) ന് നിസാര പരിക്കേറ്റു. രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇരുവരും ട്രെയിൻ വരുന്നതറിയാതെ പാലത്തിലൂടെ നടന്നുപോവുകയായിരുന്നു. പെട്ടെന്നാണ് ട്രെയിൻ കടന്നു വന്നത്. മാറിനിൽക്കാൻ സ്ഥലം ഉണ്ടായിരുന്നില്ല. ട്രെയിൻ തട്ടുമെന്ന ഘട്ടത്തിൽ മറ്റൊരു വഴിയുമില്ലാതെ പാലത്തിൽ നിന്ന് നാൽപതടിയോളം താഴെയുള്ള പറയൻ തോട്ടിലേക്ക് ചാടുകയായിരുന്നു. ചാലക്കുടിപ്പുഴയിലേക്ക് ഒഴുകുന്ന വലിയ തോടാണ് പറയൻ തോട്. യുവതികളെ ചാലക്കുടിസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ദേവീകൃഷ്ണയെ രക്ഷിക്കാനായില്ല. സാധാരണ പോകുന്ന റോഡില്‍ വെള്ളക്കെട്ടായതിനാലാണ് ഇവര്‍ ട്രാക്കിലൂടെ നടന്നതെന്നാണ് പ്രാഥമിക നിഗമനം. 


Post a Comment

Previous Post Next Post