വാഗണർ കാറും, ഡ്യൂക്ക് ബൈക്കും തമ്മിൽ കൂട്ടി ഇടിച്ച് യുവാവിന് പരിക്ക്



വെഞ്ഞാറമൂട് : വെഞ്ഞാറമൂട്

വലിയകട്ടയ്ക്കാൽ മൈലക്കുഴിയിൽ കാറും

ബൈക്കും കൂട്ടിയിടിച്ചു പൊയ്ക മുക്ക്

സ്വദേശിയായ യുവാവിന്  പരിക്ക്


.വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ

മൈലക്കുഴിയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമായായിരുന്നു സംഭവം

വാഗണർ കാറും, ഡ്യൂക്ക്

ബൈക്കും തമ്മിൽ

കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ

പരിക്കേറ്റ പൊയ്കമുക്കിൽ വരുവിള വീട്ടിൽ

അച്ചു (22)വിനെ ഗുരുതര പരിക്കുകളോടെ

വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലും

പിന്നീട് തിരുവനന്തപുരം മെഡിക്കൽ

കോളേജ് ആശുപത്രിയിലേക്കും

പ്രവേശിപ്പിച്ചു.

മുന്നിൽ ഉണ്ടായിരുന്ന വാഹനത്തെ

ഓവർടേക്ക് ചെയ്യുന്നതിനിടെ

അമിതവേഗതയിൽ എതിർ ദിശയിൽ നിന്നും

വന്ന കാറിലേക്ക് ബൈക്ക്

ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരു

വാഹനങ്ങൾക്കും കേടുപാടുകൾ

സംഭവിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ

ബൈക്കിന്റെ മുൻവശത്തെ ടയർ ഇളകി

മാറി. കാറിന്റെ മുൻവശം ഭാഗീകമായി  തകർന്നു



Post a Comment

Previous Post Next Post