ഷൊര്‍ണൂര്‍ : വാടാനാം കുറുശ്ശിയില്‍ നിയന്ത്രണം വിട്ട ലോറി പെട്ടി ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ 9.30ന് വാടാനാംകുറുശ്ശി സ്കൂള്‍ സ്റ്റോപ്പിലാണ് അപകടമുണ്ടായത്.
കുളപ്പുള്ളി ഭാഗത്ത് നിന്ന് പട്ടാന്പി ഭാഗത്തേക്ക് സിമന്റുമായി പോകുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
ഓട്ടോയിലിടിച്ച ലോറി സമീപത്തെ വീടിന്റെ മതിലും തകര്‍ത്തു. ഓട്ടോക്കും സ്കൂട്ടറിനും കാര്യമായ കേടുപാടുണ്ട്.
ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സനാസ്, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അഞ്ജന എന്നിവര്‍ക്കും സ്കൂട്ടര്‍ യാത്രക്കാരന് റസാഖ്, കാല്‍നടയാത്രക്കാരനായ സുധീഷ് ബാബു (56), ഓട്ടോ ഡൈവര്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
മുഹമ്മദ് സനാസിനെ പെരിന്തല്‍മണ്ണ അല്‍ ഷിഫ ആശുപത്രിയിലും മറ്റുള്ളവരെ പട്ടാന്പി സേവന ആശുപത്രിയിലും പ്രവേശിപ്പി