കൊല്ലം: ഇത്തിക്കരയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയത്തില്‍ സ്വദേശി നൗഫലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാരാണ് പള്ളിമണ്‍ ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു പള്ളിമണ്‍ ഇത്തിക്കരയാറില്‍ നൗഫല്‍ ഒഴുക്കില്‍പ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റിലിറങ്ങിയപ്പോഴായിരുന്നു അപകടം. വെല്‍ഡിങ് ജോലിക്കായി പോയ നൗഫല്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് ആറ്റിന്റെ തീരത്തെത്തിയത്. ഇവരില്‍ നാലുപേര്‍ ആറ്റിലിറങ്ങി. ഇവര്‍ ശക്തമായ ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്നുപേര്‍ രക്ഷപ്പെട്ടു. സ്‌കൂബാ സംഘവും മുങ്ങല്‍വിദഗ്ധരും സ്ഥലത്തെത്തി രാത്രിവരെ തിരച്ചില്‍ നടത്തിയിരുന്നു.
സംസ്ഥാനത്ത് ഇതോടെ മഴക്കെടുതിയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 13 ആയി. മൂന്ന് ദിവസത്തിനിടെയാണ് 13 പേർ മരിച്ചത്. ചൊവ്വാഴ്ച 13 സ്ഥലത്ത് ഉരുൾപൊട്ടി. 99 ദുരിതാശ്വാസ ക്യാമ്പുകളിലായി 2300 പേരെ മാറ്റിപ്പാർപ്പിച്ചു. ചൊവ്വാഴ്ച മാത്രം 24 വീടുകൾ പൂർണമായും 80 വീടുകൾ ഭാഗികമായും തകർന്നു. മൂന്ന് ദിവസത്തിനിടെ തകർന്ന വീടുകളുടെ എണ്ണം 130 ആയി
ചേറ്റുവയിൽ കടലിൽ ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. തിരുവനന്തപുരം പഴയതുറ പുരയിടം സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരെയാണ് കണ്ടെത്താനുള്ളത്.
