ആലപ്പുഴ : കലവൂര്‍ കൃപാസനത്തിന് സമീപം കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.
ആലപ്പുഴ വലിയമരം സ്വദേശി നിഹാസ് ആണ് മരിച്ചത്. ഇന്ന് (03.08.22) പുലര്‍ച്ചെ 05:45 നായിരുന്നു അപകടം നടന്നത്.
കൃപാസനത്തിന് സമീപം ഓട്ടോ തിരിയ്ക്കുന്നതിനിടെ മറ്റൊരു കാര്‍ തട്ടി നിയന്ത്രണം വിട്ട ഓട്ടോയില്‍ പിന്നാലെയെത്തിയ കാര്‍ ഇടിച്ചായിരുന്നു അപകടം. ആദ്യം ഓട്ടോയില്‍ തട്ടിയ കാര്‍ നിര്‍ത്താതെ പോയി.
ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്‌ത്രീകള്‍ക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഹാസിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
