കാസർഗോഡ് കളനാട്: സുഹൃത്തുക്കളുമൊത്ത് കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവാവിനെ കുളത്തില്‍ കാണാതായി.
യുവാവിനെ കണ്ടെത്താന് തിരച്ചില്‍ തുടരുകയാണ്. കളനാട്ടെ ശരീഫിന്റെ മകന്‍ യാസിറി (23) നെയാണ് കാണാതായത്.
കളനാട് എല്‍പി സ്‌കൂളിന് മുന്നിലുള്ള കുളത്തില്‍ വ്യാഴാഴ്ച വൈകീട്ട് 3.30 മണിയോടെയാണ് സംഭവം. സ്ഥിരമായി ഇവിടെ യുവാക്കള്‍ കുളിക്കാറുണ്ട്. കുളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ യാസിറിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഒപ്പമുണ്ടായ യുവാക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് മേല്‍പറമ്ബ് പൊലീസിനെ വിവരമറിയിച്ചു. പൊലീസും വിവരമറിഞ്ഞെത്തിയ റെസ്‌ക്യൂ ഗാര്‍ഡ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.
കുളത്തിന് അടിയില്‍ ഒരു മണിക്കിണര്‍ ഉണ്ടെന്നും യുവാവ് ഇതില്‍ പെടാന്‍ സാധ്യതയുണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കാന്‍ ബന്ധപ്പെട്ടെങ്കിലും റോഡ് പണിയും കാലവര്‍ഷവും കാരണം ഫോണ്‍ ബന്ധം ലഭിച്ചില്ലെന്നാണ് പറയുന്നത്.
കുളത്തിന് അടിയില്‍ ഒരു മണിക്കിണര്‍ ഉണ്ടെന്നും യുവാവ് ഇതില്‍ പെടാന്‍ സാധ്യതയുണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കാന്‍ ബന്ധപ്പെട്ടെങ്കിലും റോഡ് പണിയും കാലവര്‍ഷവും കാരണം ഫോണ്‍ ബന്ധം ലഭിച്ചില്ലെന്നാണ് പറയുന്നത്. പിന്നീട് കാസര്‍കോട് സിഐ അജിത് കുമാര്‍ പൊലീസിനെ നേരിട്ടയച്ച് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ച് അയക്കുകയായിരുന്നു.
