എരുമപ്പെട്ടി: മുട്ടിക്കല്‍ സെന്ററില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്.
ബൈക്ക് യാത്രക്കാരായ കാഞ്ഞിരക്കോട് ചിരിയങ്കണ്ടത്ത് വീട്ടില്‍ ലോനപ്പന് (73), സഹോദരന് ആന്റണി (67), സ്കൂട്ടി യാത്രക്കാരിയായ കുണ്ടന്നൂര്‍ സ്വദേശി അണ്ടേകാട്ടില് കളരിക്കല്‍ ഗീത ( 50 ) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം.
സഹോദരങ്ങളായ ലോനപ്പന്, ആന്റണി എന്നിവര്‍ക്ക് തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ മൂന്നുപേരെയും എരുമപ്പെട്ടി ആക്ട്സ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
