സ്കൂട്ടറിനെ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസിന്റെ പിൻവശം തട്ടി റോഡിൽ വീണ ഡോക്ടരുടെ ശരീരത്തിലൂടെ ബസ്സിന്റെ പിൻചക്രം കയറി മരണപ്പെട്ടു



തൃശ്ശൂർ: സ്കൂട്ടർ മറികടക്കാൻ

ശ്രമിച്ച സ്വകാര്യ ബസിന്റെ

പിൻവശം തട്ടിയുണ്ടായ

അപകടത്തിൽ യുവ ഡോക്ടർക്ക്

ദാരുണാന്ത്യം. പേരാമംഗലം

സഞ്ജീവനി പ്രകൃതി ചികിത്സ

കേന്ദ്രത്തിലെ മെഡിക്കൽ

ഓഫീസർ മുറ്റിച്ചൂർ സ്വദേശി ഡോ.

നിത്യ ടിന്റു ഉണ്ണികൃഷ്ണൻ (29)

ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 

മുതുവറയിലായിരുന്നു അപകടം.

സ്കൂട്ടറിൽ ബസിന്റെ പിൻവശം

തട്ടി ഡോക്ടർ ബസിന്റെ

പിൻചക്രത്തിനടിയിലേക്ക് തെറിച്ചു

വീഴുകയായിരുന്നു. ബസിന്റെ പിൻ

ചക്രം കയറി യുവതി തൽക്ഷണം

മരിച്ചു.  പിതാവ് തിരുവനന്തപുരം സ്വദേശി

പരേതനായ മധു. മാതാവ്: ഉഷ.

മകൻ: ധ്രുവ് കൃഷ്ണ .

പോസ്റ്റ്മോർട്ടത്തിന് ശേഷം

മൃതദേഹം ചൊവ്വാഴ്ച വീട്ടുവളപ്പിൽ

സംസ്കരിക്കും.

Post a Comment

Previous Post Next Post