ദുബൈ എമിറേറ്റ്‌സ് റോഡില്‍ മലയാളികള്‍ സഞ്ചരിച്ച പിക്കപ് വാനില്‍ ട്രെയ്ലര്‍ ഇടിച്ച് രണ്ട് മലയാളികൾ മരണപ്പെട്ടു



ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വനിക പീടികയില്‍ ലത്തീഫ് (46), തലശ്ശേരി അരയിലകത്തു പുതിയപുര മുഹമ്മദ് അര്‍ഷാദ് (54) എന്നിവരാണ് മരിച്ചത്.

ദുബൈ എമിറേറ്റ്‌സ് റോഡില്‍ മലയാളികള്‍ സഞ്ചരിച്ച പിക്കപ് വാനില്‍ ട്രെയ്ലര്‍ വന്നിടിച്ചാണ് അപകടമുണ്ടായത്.


ഉച്ചയോടെയാണ് അപകടം ഉണ്ടായത്. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരണപ്പെട്ടു. മൃതദേഹം ഷാര്‍ജ അല്‍കാസ്മിയ ആശുപത്രിയില്‍ സൂക്ഷിച്ചിക്കുകയാണ്. മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സന്നദ്ധ സംഘടനകള്‍

Post a Comment

Previous Post Next Post