കോട്ടയം മണര്‍കാട് റബ്ബര്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു



 റബ്ബര്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കോട്ടയം മണര്‍കാട് റബ്ബര്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാവുംപടി മേത്താപ്പറമ്പിലാണ് സംഭവം. മണര്‍കാട് സെന്റ്‌മേരീസ് സ്‌കൂളിലെ കൊമേഴ്സ് അധ്യാപകന്‍ ബെന്നിയുടെ മകന്‍ അമല്‍ (16) ആണ് മരിച്ചത്. അഞ്ചംഗ സുഹൃത്ത് സംഘത്തോടൊപ്പം റബ്ബര്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇതിനിടയില്‍ അപകടം സംഭവിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ സംഘം നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post