ഊട്ടിയിലേക്ക് വിനോദയാത്ര പോയ 9 അംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മലയാളി വദ്യാർത്ഥി മരിച്ചു


കൂനൂർ: നീലഗിരി കൂനൂരിൽ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. പാലക്കാട്‌ വടക്കഞ്ചേരിസ്വദേശി കണ്ണമ്പ്ര കാരപ്പൊറ്റ ആരാശുമുത്തൻവീട്ടിൽ മുഹമ്മദ് സലീമിന്റെ മകൻ എ.എസ്. മുഹമ്മദ് സഞ്ജീതാണ്‌ (19) മരിച്ചത്. വഴുക്കുംപാറ ശ്രീനാരായണകോളേജിലെ ബി.കോം. വിദ്യാർഥിയാണ്.


ഒപ്പം വണ്ടിയിലുണ്ടായിരുന്ന വടക്കഞ്ചേരി കാളാംകുളം സ്വദേശികളായ ഹരിദാസ് (24), ഹാരിസ് (22), സഞ്ജു (22), തേനിടുക്ക് പാറക്കുളം റോബിൻ (24), കിഴക്കഞ്ചേരി കൊന്നക്കൽകടവ് ആനയടിയൻപരുത അഭിജിത്ത് (18), കിഴക്കഞ്ചേരി എരുക്കുംചിറ കൊള്ള മുള്ളി സ്വദേശികളായ രജീഷ് (25), രാജേഷ് (20), മുനീശ്വരരാജ് (18) എന്നിവർക്കു പരിക്കേറ്റു.


വടക്കഞ്ചേരിയിൽനിന്നെത്തിയ ഒമ്പതംഗസംഘം ഊട്ടി ചുറ്റിക്കണ്ടശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കൂനൂർ മേട്ടുപ്പാളയം ചുരം ഇറങ്ങുന്നതിനിടെ കാട്ടേരിയിൽ റോഡരികിലെ ചായക്കടയിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. കട തകരുകയും യാത്രക്കാർ പുറത്തേക്ക്‌ തെറിച്ചുവീഴുകയും ചെയ്തു.


നാട്ടുകാരും പോലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ കൂനൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സക്കിടെയാണ് സഞ്ജീത് മരിച്ചത്. ഇയാളായിരുന്നു വാഹനമോടിച്ചിരുന്നത്. വടക്കഞ്ചേരി പരുവാശ്ശേരി കൊളക്കോട് സ്വദേശിയുടെ വാടകയ്ക്കെടുത്ത കാറിൽ ഓണാവധി ആഘോഷിക്കാനാണ് സംഘം ഊട്ടിയിലെത്തിയത്. മുഹമ്മദ് സഞ്ജീത്തിന്റെ മാതാവ്: സബിയ. സഹോദരി: സജിന


ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇


PEECHI AMBULANCE SERVICE 🚑 MOBILE FREEZER & ICU AMBULANCE SERVICE പട്ടിക്കാട് 


965670101 , 9496307101

Post a Comment

Previous Post Next Post