കഴക്കൂട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യംതിരുവനന്തപുരം: വെഞ്ഞാറമൂട് ആലിയാട് സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. കഴക്കൂട്ടം സൈനിക സ്ക്കൂളിനു സമീപം രാത്രി ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ബൈക്ക് കാറിലിടിച്ചതിന്റെ ആഘാതത്തില്‍ കത്തിപ്പോയി. യുവാവ് സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. അമിത വേഗതയിലെത്തിയ ബൈക്ക് എതിര്‍ വശത്തുകൂടി വരികയായിരുന്ന കാറില്‍ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ അറിയിച്ചത്. കാറിലുള്ളവര്‍ക്ക് പരിക്കില്ല. വാഹനത്തിന് തീപിടിച്ചതോടെ രക്ഷാ പ്രവര്‍ത്തനവും ദുസ്സഹമായി.


Post a Comment

Previous Post Next Post